ന്യൂ​ഡ​ൽ​ഹി: വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ഗാം​ബി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദാ​ര അ​ലി​യു ജൂ​ഫ്(65) അ​ന്ത​രി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ആ​ഴ്ച മു​ന്പാ​ണ് ജൂ​ഫി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗാം​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ദ​മാ ബാ​രോ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത്‌​വി​ട്ട​ത്. 2022 മു​ത​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ജൂ​ഫ്, 2017 മു​ത​ൽ 2022 വ​രെ ഗാം​ബി​യ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ച്ചി​രു​ന്നു.

ഗാം​ബി​യ​ൻ സി​വി​ൽ സ​ർ​വീ​സ് അം​ഗ​വും രാ​ജ്യ​ത്തെ പ്ര​മു​ഖ ധ​ന​കാ​ര്യ​വി​ദ്ഗ​ധ​നു​മാ​യ അ​ദ്ദേ​ഹം ലോ​ക ബാ​ങ്കി​ന്‍റെ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല ചു​മ​ത​ല വ​ഹി​ച്ച ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം മാ​സ​ങ്ങ​ളാ​യി പൊ​തു​വേ​ദി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ജൂ​ഫ്.