കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ എസ് എഫ് ഐ മുന്‍ ഏരിയ സെക്രട്ടറിയടക്കം രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവാണ് കുണ്ടംകുഴിയില്‍ വച്ച് ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്.

എസ് എഫ് ഐ മുന്‍ ബേഡകം ഏരിയാ സെക്രട്ടറിയും കുണ്ടംകുഴി സ്വദേശിയുമായ കുമ്പാറത്തോട്ടെ എ ജി ജിതിന്‍ ബീംബുങ്കാലിലെ കെ മിഥുന്‍, എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ കുണ്ടംകുഴി യില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയില്‍ ജിതിന്‍ സജീവമായിരുന്നു.

ബംഗ്ലൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്നു ബേഡകത്തും പരിസരത്തും വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.