ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകൾ തുടർച്ചയായി കുറയുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. എന്നാൽ അടുത്തിടെ കൊറോണയുടെ ഒരു പുതിയ വകഭേദം എല്ലാവരുടെയും ആശങ്കകൾ വീണ്ടും ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, കൊറോണയുടെ ഈ പുതിയ വകഭേദം ഒമൈക്രോണിന്റെ ഉപ വകഭേദമാണ്. BA.5.1.7 എന്നാണ് ഇതിന്റെ പേര്. ഈ വൈറസ് വകഭേദത്തിന് അതിവേഗ വ്യാപന ശേഷിയാണുള്ളതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്റർ ആണ് ഇന്ത്യയിൽ BF.7 സബ് വേരിയന്റിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎഫ്.7, ബിഎ.5.1.7 എന്നീ വേരിയന്റുകളാണ് ചൈനയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണമായത്.  ഇന്ത്യയിലും റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഒമിക്രോണിന്റെ പുതിയ ഉപ-വകഭേദങ്ങൾ ബിഎ.5.1.7, ബിഎഫ്.7 എന്നിവ പകർച്ചവ്യാധിയാണെന്ന് അറിയപ്പെടുന്നു.

ലോക്ക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും ഇളവുകൾക്ക് ശേഷം, രാജ്യത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദീപാവലി ആഘോഷിക്കാൻ ഇന്ത്യയിലെ ആളുകൾ ആവേശത്തോടെ തയ്യാറെടുക്കുകയാണ്, എന്നാൽ ദീപാവലി, ദന്തേരാസ്, ഗോവർദ്ധൻ പൂജ, ഭായ് ദൂജ് എന്നിവയ്ക്ക് മുമ്പ് തന്നെ കൃത്യമായ മുൻകരുതലുകൾ എടുക്കാൻ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. 

മാസ്‌ക് ധരിക്കുന്നത് ഇപ്പോൾ നിർത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേറ്റ് ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. രണ്ട് പഠനങ്ങൾ സൂചിപ്പിക്കുന്നത്, മറ്റ് ഒമൈക്രോൺ ഉപ വേരിയന്റുകളേക്കാൾ നേരത്തെയുള്ള വാക്‌സിനേഷനുകളും ആന്റിബോഡികളും ബിഎഫ്.7 വേരിയന്റിന് അതിജീവിക്കാനാകുമെന്നാണ്.