മാണ്ഡ്യ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ സോണി ഗാന്ധി. കർണാടകയിലെ മാണ്ഡ്യയിലാണ് സോണിയ രാഹുലിനൊപ്പം നടന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘകാലത്തിന് ശേഷമാണ് സോണിയ ഒരു പൊതുപരിപാടിയിൽ പ​ങ്കെടുക്കുന്നത്. ബല്ലാരിയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സോണിയ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രത്തിൽ പൂജ നടത്തിയതിന് ശേഷമാണ് സോണിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. തിങ്കളാഴ്ച ഉച്ചക്കാണ് സോണിയ ഭാരത് ജോഡോ യാത്രക്കായി കർണാടകയിലെത്തിയത്. കുടകിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് അവർ താമസിച്ചിരുന്നത്. റിസോർട്ടിലെത്തി രാഹുൽ ഗാന്ധി സോണിയയെ സന്ദർശിച്ചിരുന്നു. ആയുധ പൂജയുടെ ഭാഗമായി കർണാടകയിൽ രണ്ട് ദിവസം ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല.

511 കിലോ മീറ്ററാണ് കർണാടകയിൽ ഭാരത് ജോഡോ യാത്ര സഞ്ചരിക്കുക.