ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം നാല് പേർ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് തകർന്ന് വീട് തകർന്ന് വീഴുകായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും ഇവരെ പുറത്തെടുത്തു. 

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വൃത്തങ്ങൾ അറിയിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലത്തേക്കുള്ള യാത്രയിലാണ്.

ഉത്തർപ്രദേശിലെ ലഖ്നൗവിലെ ബക്ഷി തലാബ് ഏരിയയിൽ തിങ്കളാഴ്ച രാത്രി ഒരു വീട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 30 വയസ്സുള്ള ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം.