തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി.
തൃശൂര്‍ ചമ്മണ്ണൂരില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
75 കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവത്തില്‍ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.