മാന്നാർ: ആലപ്പുഴ മാന്നാറിൽ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവം പോലീസ് അലങ്കോലമാക്കിയതായി പരാതി. നിരണം ചുണ്ടൻ തുഴഞ്ഞ പോലീസുകാർ ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലിട്ടു. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നൽകരുതെന്ന് വള്ളംകളി പ്രേമികൾ ആവശ്യപ്പെട്ടു.

ഇന്നലെ വൈകീട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടൻ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടൻ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇട്ടു. ഇതോടെ ചെറുതന ചുണ്ടൻ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.

പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാർക്ക് ട്രോഫിയും പാരിതോഷികവും നൽകരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികൾ സംഘിടിച്ച് പ്രതിഷേധിച്ചപ്പോൾ പോലീസ് ഇവർക്കെതിരെ ലാത്തി പ്രയോഗം നടത്തി. ക്രൂരമായി തല്ലി ചതച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.