ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു.

മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്‌കിക്ക് നന്ദി.

ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് ഈ ആഘോഷവും. ഭാരതമണ്ണിനായി സ്വയം ത്യജിച്ചവരുടെയും നാടിന്റെ സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനും ഓർമ്മിക്കാനും ഇന്ത്യാ ഗവൺമെന്റ് തുടക്കമിട്ട സംരംഭമാണിത്.

ഈ ആഘോഷത്തിന്റെ ഭാഗമായി അഞ്ച് സമുദായ നേതാക്കളുടെ സംഭാവനകൾ എടുത്തുകാട്ടുന്നു. . ഇതോടൊപ്പം ജോയ്‌സ് വെട്ടത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും പുതുമയാണ്-അവർ ചൂന്തിക്കാട്ടി.

മലബാർ മേളത്തിന്റെ റോക്ക്‌ലാൻഡിലെ അധ്യാപകനാണ് ജോയ്‌സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്റണി പറമ്പി, തോമസ് വടകര, സ്വപ്ന ജോർജ്, ഗബിയേല ജോർജ്, ക്രിസ്റ്റിയൻ ജോർജ്, ആന്റണി ഫിലിപ് തോമസ്, ആൻ മേരി തോമസ്, പോൾ വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം അവതരിപ്പിച്ചത്.

ചടങ്ങിൽ അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്‌സും പങ്കെടുത്തു.