ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ അവിശ്വാസ പ്രമേയം. ഇന്ന് പാര്‍ലെന്റില്‍അവതരിപ്പിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇപ്പോഴും ആധിപത്യം തുടരുന്നുണ്ടെന്ന് ബോറിസ് ജോണ്‍സന് തെളിയിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. പാര്‍ട്ടിക്കുള്ളിലും പുറത്തും മാസങ്ങളായി ജോണ്‍സന്‍ വലിയ പ്രതിസന്ധികളെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ അടക്കം പാളിപ്പോയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷ് സമയം വൈകീട്ട് ആറിനും എട്ട് മണിക്കും ഇടയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. ടോറി പാര്‍ട്ടി എംപിമാരാണ് അവതരിപ്പിക്കുക. 15 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ അവിശ്വാസത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ ഇവര്‍ 1922 കമ്മിറ്റി ബാക്‌ബെഞ്ച് ചെയറായ സര്‍ ഗ്രഹാം ബ്രാഡിക്ക് കത്ത് നല്‍കണം. എന്നാല്‍ ഇവര്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തേണ്ടതില്ല.