ന്യൂയോർക്ക് ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു.

പ്രസിഡന്റ്: അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ഷിക്കാഗോ), ട്രഷറർ: ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ: ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലഡൽഫിയ), സെക്രട്ടറിമാർ: സതീഷ് നായർ (ഫിലഡൽഫിയ), ജോബി ജോൺ (ഫിലഡൽഫിയ) സജി ഫിലിപ്പ് (ന്യൂജഴ്‌സി) ജോയിന്റ് ട്രഷറർമാർ: ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലഡൽഫിയ).

ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ), രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്). എക്സിക്യൂട്ടീവ് കമ്മിറ്റി: ജിജു കുരുവിള (ഫിലഡൽഫിയ), ഫിലിപ്പ് കെ ഫിലിപ്പ് (ഷിബു- ഡിട്രോയിറ്റ്), ലിബിൻ തോമസ് (ഫിലഡൽഫിയ) സാംജി കോശി (ഡിട്രോയിറ്റ്), ജെയിംസ് പീറ്റർ (ഫിലഡൽഫിയ), ജോബി ജോസ് (ന്യൂയോർക്ക്), ബിജിൽ എബ്രഹാം (ഫിലഡൽഫിയ), സുനോജ് മാത്യു (ഫിലഡൽഫിയ), സജി ജോസഫ് (ന്യൂയോർക്ക്), കെ.എസ്. എബ്രഹാം (ഫിലഡൽഫിയ), വർഗീസ് കുര്യൻ (ഫിലഡൽഫിയ), ബോബി തോമസ് (ന്യൂയോർക്ക്), റോയ് അയിരൂർ (ഫിലഡൽഫിയ), ലിബിൻ കുര്യൻ പുന്നശ്ശേരിൽ (ഫിലഡൽഫിയ), സജു ഫിലിപ്പ് (ഡിട്രോയിറ്റ്), വർഗീസ് പാലമലയിൽ (ഷിക്കാഗോ).

അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ചു കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകാൻ ഒഐസിസി യുഎസ്എ നാഷനൽ കമ്മിറ്റിയോടൊപ്പം നോർത്തേൺ റീജിയൻ ഭാരവാഹികൾക്ക് കഴിയട്ടെയെന്നു ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. സതേൺ റീജിയണൽ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒഐസിസി യുഎസ്എ നാഷനൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ നാഷനൽ കമ്മിറ്റിയുടെ അനുമോദനങ്ങൾ പുതിയ നേതൃത്വത്തെ അറിയിച്ചു.

പി പി ചെറിയാൻ