ഡാലസ് ∙ ഗദ്ശമന പ്രയർ ഫെലോഷിന്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തിയതി അവസാനിയ്ക്കുന്നതാണ്. മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസ സമൂഹവുമാണ് പ്രാർഥനാ ചങ്ങലയുടെ കണ്ണികൾ. ഗ്രേറ്റ് ബ്രിട്ടൻ, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, മെക്സിയ്ക്കോ, ഇന്ത്യ, അമേരിക്ക, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നേതൃത്വനിരയിൽ ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്.

ഡാലസ് ഫോർട്ട് വർത്ത് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള അറുപതിൽപരം സഭാ ശുശ്രൂഷകരും സഭാവിശ്വാസികളുമാണ് ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്. ബഥേൽ ഐലണ്ട് മിഷൻ ഇന്റർ നാഷനലും ഗദ് ശമന പ്രയർ ഫെലോഷിപ്പും സംയുക്തമായിട്ടാണ് പ്രേഷിത ദൗത്യത്തിന് പങ്കാളിത്വം വഹിയ്ക്കുന്നത്. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ക്ഷേമത്തിനും ഭരണകർത്താക്കളുടെ നീതിയുക്തമായ ഭരണനിർവ്വഹണത്തിനും ഇതിൽ പങ്കെടുക്കുന്ന വിശ്വാസ സമൂഹം നിരന്തരം പ്രാർഥിയ്ക്കുന്നു.

ഡാലസ്‌ സിറ്റി വൈഡ് പ്രയർ ഫെലോഷിന്റെ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന റവ.മാത്യൂ ശമുവേലാണ് ഗദ് ശമനപ്രയർ ഫെലോഷിപ്പിന് നേതൃത്വം വഹിയ്ക്കുന്നത് .

രാജു തരകൻ