ഉക്രെയിന് നേരെ റഷ്യന്‍ ആക്രമണത്തിന് സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.

ഉക്രെയിനെ ആക്രമിച്ചാല്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന വലിയ പൈപ്പ്ലൈന്‍ പദ്ധതി തടയുമെന്നാണ് അമേരിക്ക റഷ്യയെ അറിയിച്ചത്. റഷ്യയില്‍ നിന്ന് ജര്‍മ്മനി വരെ പ്രകൃതിവാതകം എത്തിക്കുന്ന 1255 കിലോമീ‌റ്റര്‍ നീളമുള‌ള 800 കോടി യൂറോയുടെ പദ്ധതിയാണിത്. ഇതിനെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇത്തരത്തില്‍ ഉപരോധമുണ്ടായാല്‍ അത് റഷ്യയ്‌ക്ക് സാമ്ബത്തികമായി വലിയ തിരിച്ചടിയാകും. നാറ്റോയില്‍ ഉക്രെയിനെ അംഗമാക്കില്ലെന്ന ഉറപ്പ് വേണമെന്നാണ് റഷ്യയുടെ ആവശ്യം. ഇത് അമേരിക്ക തളളിക്കളഞ്ഞിരുന്നു. ജര്‍മ്മനിയടക്കം പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ നിലപാടില്‍ അനുകൂലിച്ചിരുന്നു. അതേസമയം ഉപരോധത്തിലൂടെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് അമേരിക്കയ്‌ക്ക് റഷ്യയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.