ഉരുളകിഴങ്ങ് ബജി, ചിക്കന്‍ ബജി, കായ ബജി, മുളക് ബജി അങ്ങനെ അങ്ങനെ പലതരം ബജികള്‍ നമ്മള് കഴിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇന്ന് നമുക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാരറ്റ് കൊണ്ട് ഒരു സ്വാദിഷ്ടമായ ബജി ഉണ്ടാക്കിനോക്കാം.
ആവശ്യമായ സാധനങ്ങള്‍
1.കാരറ്റ് – 2എണ്ണം
2.കടലമാവ് – ഒന്നേകാല്‍ കപ്പ്
3. മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
4.മുളക്പൊടി – 1 ടീസ്പൂണ്‍
5.കുരുമുളക് – അരടീസ്പൂണ്‍
6.കായം – ഒരു നുള്ള്
7.ഉപ്പ് – ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. നോണ്‍സ്റ്റിക് പാനിലേക്ക് കാരറ്റ് ചേര്‍ത്ത് എണ്ണ ചേര്‍ക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതല്‍ 7വരെയുള്ള ചേരുവകളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക. രുചികരമായ കാരറ്റ് ബജി തയ്യാര്‍!