ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുലവേസിയില്‍ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു . റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത് .അതെസമയം ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ജക്കാര്‍ത്ത സമയം രാവിലെ 9.26ന് തലോട് ജില്ലയിലെ മെലോന്‍ഗുവാന്‍ പട്ടണത്തിന് തെക്ക് കിഴക്ക് 39 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.