ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്‍ ഇന്ന് റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമ എല്ലാ കോണുകളില്‍ നിന്നും നേടുന്നത്.

ഇപ്പോഴിതെ സിനിമയെ പ്രശംസിച്ച്‌ എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

സിനിമയില്‍ ഉടനീളം ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല മറിച്ച്‌ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാന്‍ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍:

ജയകൃഷ്ണന്‍ രജിസ്ട്രാറിനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. അപ്പോഴും ഉണ്ണിമുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി. സംവിധായകന്‍ ഉണ്ണിയെ ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍ എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല. ജയകൃഷ്ണന്‍ വിജയമാണ്. ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും. അജു വര്‍ഗീസ്, നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്. ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ.

നവാഗതനായ വിഷ്ണു മോഹനാണ് ‘മേപ്പടിയാന്റെ’ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.