വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി രൂപീകരിച്ച്‌ രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്. രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ വിനോദസഞ്ചാരികള്‍ക്കായി ക്രൂയിസ് കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സംസ്ഥാന ടൂറിസം മന്ത്രി പറഞ്ഞത്

ചമ്പല്‍ നദിയില്‍ ക്രൂയിസ് കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ടൂറിസം പ്രോത്സാഹനത്തിന് പുതിയ സാധ്യതകള്‍ തുറക്കുമെന്ന് സിംഗ് പറഞ്ഞു.

കൂടാതെ സംസ്ഥാനത്തെ മറ്റ് വലിയ തടാകങ്ങളിലും കുളങ്ങളിലും ഹൗസ് ബോട്ടുകള്‍ ഏര്‍പ്പെടുത്തുമെന്നും പുതിയ സംരംഭം സംസ്ഥാനത്തെ ടൂറിസത്തിന്റെ പുതിയ മേഖലകള്‍ വികസിപ്പിക്കുകയും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.