ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണറുമാരായ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റിനൊപ്പം ചേതേശ്വർ പൂജാരയുമാണ് ഔട്ടായത്. അരങ്ങേറ്റ താരം ശ്രേയസ് അയ്യരും(7), നായകൻ രഹാനെയുമാണ്(19) ഇപ്പോൾ ക്രീസിൽ.

88 പന്തുകളിൽ നിന്ന് 26 റൺസെടുത്ത പൂജാര സൗത്തിയുടെ പന്തിൽ പുറത്തായി. സൗത്തിയുടെ പന്ത് പൂജാര വിക്കറ്റ് കീപ്പർ ടോം സ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു. പൂജാരയ്‌ക്ക് മുൻപ് 93 പന്തുകളിൽ നിന്ന് 52 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ കൈൽ ജാമിസൺ ബൗൾഡാക്കി.

ടോസ് ജയിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. സ്പിൻ ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റ്‌സ്മാന്മാരുടെ ക്ഷമയും പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ.