രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്ത മോദി സർക്കാർ അയൽരാജ്യങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രതിരോധ നിരീക്ഷണ കൂട്ടായ്മ ശക്തമാക്കുന്നു. ദോസ്തി എന്ന പേരിട്ടിരിക്കുന്ന തീരരക്ഷാ സേനാ സംയുക്ത പരിശീലനവും സൈനിക വിന്യാസവുമാണ് ഇന്ത്യ നടത്തുന്നത്. മാലിദ്വീപിനേയും ശ്രീലങ്കയേയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ദോസ്തി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത തീരസുരക്ഷാ അഭ്യാസം 20-ാം തിയതി മുതലാണ് ആരംഭിച്ചത്. ഇന്ത്യയുടെ നാവിക സേന കപ്പലുകൾക്കൊപ്പം തീരരക്ഷാ സേനകളും കൈകോർത്തിരിക്കുന്നു. മൂന്ന് രാജ്യങ്ങളുടേയും അതിർത്തി സമുദ്രമേഖലയായ ഇന്ത്യൻ മഹാസമുദ്രത്തിലാണ് പരിശീലനം തുടരുന്നത്. രാത്രിയും പകലും കപ്പൽപാതകളിലും ഉൾക്കടലിലും നടത്തേണ്ട നിരീക്ഷണം; കപ്പൽകൊള്ളക്കാർക്കെതിരായ നീക്കങ്ങൾ, മയക്കുമരുന്ന്, മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരായ നീക്കങ്ങൾ, അന്താരാഷ്‌ട്ര മാനദണ്ഡ ങ്ങളിലെ പുതിയ തീരുമാനങ്ങൾ സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന രീതികൾ എന്നിവയാണ് പരിശീലനത്തിലുള്ളത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വജ്ര, അപൂർവ്വ ശ്രീലങ്കയുടെ സുരക്ഷ എന്നീ നിരീക്ഷണ കപ്പലു കളാണ് മാലിദ്വീപ് തീരത്ത് പരിശീലനത്തിലുള്ളത്. ഇന്ത്യ-മാലിദ്വീപ്-ശ്രീലങ്ക സംയുക്ത പരിശീലനത്തിന്റെ 30-ാം വർഷമെന്ന പ്രത്യേകതയും ഇത്തവണത്തെ പരിശീലനത്തിനുണ്ട്. 1991ലാണ് ആദ്യമായി പരിശീലനങ്ങൾ ആരംഭിച്ചത്.