ശബരിമല സന്ദര്‍ശിച്ച ദേവസ്വം മന്ത്രി രാധാകൃഷണന്‍ ക്ഷേത്ര നടക്കല്‍ നിന്നപ്പോള്‍ തൊഴുതില്ലെന്നും തീര്‍ത്ഥം സാനിറ്റൈസര്‍ പോലെയാണ് ഉപയോഗിച്ചതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയില്‍ ഉള്ള ഈ നില്‍പ്പ് പരമ ബോറാണെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ഹരീഷ് പേരടി പറയുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം

ദേവസ്വം മന്ത്രി ക്ഷേത്ര നടക്കല്‍ പോയി നില്‍ക്കണം എന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല..ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസില്‍ ഇരുന്നാല്‍ മതി…ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയില്‍ ഉള്ള ഈ നില്‍പ്പ് പരമ ബോറാണ്..കൈകള്‍ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നില്‍ക്കുന്നതും കൈകള്‍ കൂപ്പി അച്ചടക്കത്തോടെ നില്‍ക്കുന്നതും ഒരു പോലെയാണ് …രക്തസാഷി മണ്ഡപത്തിന്റെ മുന്നില്‍ അച്ചടക്കത്തോടെ കൈകള്‍ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയര്‍ത്തി പൂക്കള്‍ അര്‍പ്പിക്കുന്നതു പോലെ …താത്പര്യമുള്ള സ്ഥല്ത്ത് പോവാന്‍ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങള്‍ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നല്‍കുന്നുണ്ട്…രാധാകൃഷണന്‍ എന്ന ദളിത് സഹോദരന്‍, സഖാവ് ദേവസ്വം മന്ത്രിയായതില്‍ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്…പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം…❤️❤️❤️❤️