ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (​െഎ.​സി.​ആ​ർ.​എ​ഫ്) ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ‘ഫേ​ബ​ർ കാ​സ്​​റ്റ​ൽ സ്​​പെ​ക്​​ട്ര 2021’ ഡി​സം​ബ​ർ 10,11,12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇൗ​വ​ർ​ഷ​വും ഒാ​ൺ​ലൈ​നി​ലാ​ണ്​ പ​രി​പാ​ടി. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ന് പു​റ​മെ, ഒ​രു അ​ന്താ​രാ​ഷ്​​ട്ര ഓ​ൺ​ലൈ​ൻ മ​ത്സ​ര​വും ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഏ​തു രാ​ജ്യ​ത്തെ​യും സ്​​കൂ​ളു​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യും.

ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന​ു​ള്ള ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ബ​ഹ്‌​റൈ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​മാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 22 സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 350ഒാ​ളം പേ​രെ​യാ​ണ്​ മ​ത്സ​ര​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ഞ്ചു​ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ്​ മ​ത്സ​രം. അ​ഞ്ചു​മു​ത​ൽ എ​ട്ടു വ​യ​സ്സ് വ​രെ, എ​ട്ടു​മു​ത​ൽ 11വ​യ​സ്സ് വ​രെ, 11 മു​ത​ൽ 14 വ​യ​സ്സ്​ വ​രെ, 14 മു​ത​ൽ 18 വ​യ​സ്സ്​ വ​രെ, 18 വ​യ​സ്സി​ന്​ മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ഞ്ചു​ വി​ഭാ​ഗ​ങ്ങ​ൾ. സ്​​കൂ​ളു​ക​ൾ വ​ഴി മാ​ത്ര​മാ​ണ്​ പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഡ്രോ​യി​ങ്​ പേ​പ്പ​റും മെ​റ്റീ​രി​യ​ലു​ക​ളും ന​ൽ​കും. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ആ​ദ്യ മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ല്ലാ പ​ങ്കാ​ളി​ക​ൾ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. വി​ജ​യി​ക​ളു​ടെ ര​ച​ന​ക​ൾ ക​ല​ണ്ട​റു​ക​ളി​ലും ഡെ​സ്‌​ക്-​ടോ​പ്​ ക​ല​ണ്ട​റു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തും. ഈ ​ക​ല​ണ്ട​റു​ക​ൾ 2022 ജ​നു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

മ​ത്സ​ര​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മ​ര​ണ​മ​ട​ഞ്ഞ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ത്സ​രം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ അ​നീ​ഷ് ശ്രീ​ധ​ര​ൻ 39401394, നി​ഥി​ൻ 39612819 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം. ​െഎ.​സി.​ആ​ർ.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ്​ ന​ല്ലൂ​ർ, വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ തോ​മ​സ്, ഉ​പ​ദേ​ഷ്​​ടാ​വ്​ അ​രു​ൾ​ദാ​സ്​ തോ​മ​സ്, ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, സ്​​പെ​ക്​​ട്ര ക​ൺ​വീ​ന​ർ അ​നീ​ഷ്​ ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്​​മ​ണ മൂ​ർ​ത്തി, ഫേ​ബ​ർ കാ​സ്​​റ്റ​ൽ ക​ൺ​ട്രി ഹെ​ഡ്​ സ​ഞ്​​ജ​യ്​ ഭാ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.