കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യ പൂര്‍ണ്ണമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില പോഷകങ്ങള്‍ പ്രധാനമാണ്.

ല്യൂട്ടിന്‍, സിയാക്സാന്തിന്‍, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവയാണ് അതില്‍ പ്രധാനം. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം

ഒന്ന്…കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

രണ്ട്…ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

മൂന്ന്…കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയില്‍ വൈറ്റമിന്‍ എ യും മിനറല്‍ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കോര്‍ണിയയുടെ ആരോഗ്യം സംരക്ഷിക്കും.

നാല് …ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ് ബീറ്റാ കരോട്ടിന്‍. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ക്യാരറ്റ് സഹായിക്കും.