എക്സ്പോയില്‍ ആരാധകരുടെ കാതുകള്‍ കുളിര്‍പ്പിക്കാന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്റെ ‘ഫിര്‍ദോസ് ഓര്‍ക്കസ്ട്ര’യുടെ അരങ്ങേറ്റം. ബഹിരാകാശ വാരാചണത്തോടനുബന്ധിച്ച്‌ കഴിഞ്ഞ രാത്രി ഏഴിനായിരുന്നു ജൂബിലി പാര്‍ക്കിലെ പ്രകടനം.

 

 

സൗജന്യമായി സംഗീത നിശയില്‍ പങ്കെടുക്കാനായത് ‘എക്സ്പോ’യിലെത്തിയ ആരാധകര്‍ക്ക് വേറിട്ട അനുഭൂതിയായി .അതെ സമയം ഇനിയുള്ള പ്രധാനപരിപാടികളിലും ഓര്‍ക്കസ്ട്രയുടെ പ്രകടനം ഉണ്ടാകുമെന്ന് അറിയുന്നു. റഹ്മാന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും ബിഥോവന്റേത് ഉള്‍പ്പടെ പാശ്ചാത്യ ക്ലാസിക്കലുകളുമാണ് അവതരിപ്പിച്ചത്.

23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പടുത്തി എ.ആര്‍ റഹ്മാന്‍ രൂപം നല്‍കിയതാണ് ‘ഫിര്‍ദോസ് ഓര്‍ക്കസ്ട്ര’. 16 മുതല്‍ 51വയസ്സു വരെയുള്ളവര്‍ സംഘത്തിലുണ്ട്.