ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയിന്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിന്റെ പിന്നില്‍ ഗൂഢാലോചന എന്ന് ആക്ഷേപം.
നാല് നിലകളിലായി ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്. പവലിയനില്‍ രാജ്യത്തിന്റെ ബഹിരാകാശം, ആരോഗ്യം തുടങ്ങി വിവിധമേഖലകളിലെ ഇന്ത്യന്‍ മുന്നേറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആസൂത്രിതമായി ഇന്ത്യന്‍ പവലിയന്‍ ക്ഷേത്രങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന പ്രചരണം ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടായി. ചെറു വീഡിയോകള്‍ വഴി ഇത്തരം പ്രചരണം സോഷ്യല്‍ മീഡിയയില്‍ നിറച്ചു. പവലിയന്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പൈതൃകങ്ങളുടെ വീഡിയോകള്‍ ആണ് അത്തരം പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ചില ഭാഗങ്ങള്‍ മാത്രം എഡിറ്റിംഗ് നടത്തി അവതരിപ്പിച്ച്‌ കൊണ്ടായിരുന്നു ഈ നീക്കം.

വിനോദസഞ്ചാരം, ആയുഷ്, പെട്രോളിയം, പരിസ്ഥിതി, വനം, കാലാവസ്ഥ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മന്ത്രാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തില്‍ ആധുനിക ഇന്ത്യയുടെ മുറ്റേങ്ങള്‍ നിറഞ്ഞ പവലിയന്‍ ആളുകളെ ആകര്‍ഷിക്കുന്നത് തടയണമെന്ന് നിര്‍ബന്ധ ബുദ്ധിയോടെയുള്ള പ്രചരണം ആണ് നടക്കുന്നത്.