ജോ​ര്‍​ജി​യ: അ​മേ​രി​ക്ക​യി​ലെ ജോ​ര്‍​ജി​യ​യി​ലു​ള്ള ഫോ​ര്‍​ട്ട് വാ​ലി സ്‌​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാം​പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒരാള്‍ കൊല്ലപ്പെടുകയും, ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ കൊ​ല്ല​പ്പെ​ട്ട​യാ​ള്‍ ഫോ​ര്‍​ട്ട് വാ​ലി സ്‌​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി അ​ല്ലെ​ന്നാണ് പോലീസ് അറിയിച്ചത്. പരിക്കേറ്റവരെ ഉടന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചതിനാല്‍, ഇവരുടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. നിലവില്‍ വെ​ടി​വ​യ്പ്പി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ല്‍ ക്യാം​പ​സ് അ​ട​ച്ചി​ട്ടി​രിക്കുകയാണ്.