കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വേണ്ടി കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനത്തില്‍ എടുത്ത കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന്, മുതല്‍, ‘ഓപ്പറേറ്റിംഗ് ക്വാട്ട’ ഇല്ലാതെ മുഴുവന്‍ ഫ്ലൈറ്റുകളുടെയും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, സലാഹു ഫദാഗി പറഞ്ഞു.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് കെട്ടിടങ്ങളിലെ സേവനദാതാക്കളെയും ഓപ്പറേറ്റര്‍മാരെയും നിയോഗിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന അടുത്ത നവംബര്‍ വരെ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ നിന്നുള്ള പ്രതിമാസ പ്രവര്‍ത്തന ഷെഡ്യൂളുകള്‍ ലഭിക്കുന്നത് വരെ, ഈ ആഴ്ചയിലെ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തന്നെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ സേവനങ്ങള്‍, ശുചീകരണം എന്നിവ കൈകാര്യം ചെയ്യാനും, തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. അടുത്ത നവംബര്‍ 1 വരെ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ നിന്നുള്ള പ്രതിമാസ പ്രവര്‍ത്തന ഷെഡ്യൂളുകള്‍ ലഭിക്കുന്നത് വരെ, ഈ ആഴ്ചയിലെ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുമെന്ന് അല്‍-ഫദഗി പ്രസ്താവിച്ചു.

പുതിയ ലക്ഷ്യസ്ഥാനങ്ങള്‍, നിരവധി ഫ്ലൈറ്റുകള്‍ ഇവയ്ക്ക് എല്ലാം ആവശ്യക്കാര്‍ ഏറെയാണ്. റിയാദ്, എക്സ്പോ ദുബായ് പരിപാടികള്‍, സൗദിയിലെ റിയാദ് സീസണ്‍ പരിപാടികള്‍ എന്നിവക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് സീറ്റുകളുടെ ലഭ്യത വരുത്തുവാനുണ്ട് എന്നിരിക്കെ കൂടുതല്‍ ഫ്ലൈറ്റുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.