ദമ്മാം:സൗദിയില്‍ തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ.അഞ്ച് ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു . കൂടാതെ മറ്റ് ശിക്ഷാ നടപടികള്‍ക്കും അവരെ വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിനുള്ള സേവനം നിര്‍ത്തലാക്കും. കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്‌ മൂന്നു വര്‍ഷത്തേക്ക് പൂര്‍ണമായോ, ഭാഗികമായോ ലൈസന്‍സുകള്‍ റദ്ദ് ചെയ്യും.

അതേസമയം, ഒരു നിശ്ചിത സമയത്തിനുള്ളില്‍ അയച്ച തപാല്‍ ഇനങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഗുണഭോക്താവിന് അവകാശമുണ്ട്. തനിക്കുള്ളതല്ലാത്ത ഒരു തപാല്‍ അല്ലെങ്കില്‍ പാഴ്സല്‍ ഇനം ആര്‍ക്കെങ്കിലും ലഭിക്കുകയോ അല്ലെങ്കില്‍ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ച്‌ അത് ലഭിക്കുകയോ ചെയ്താല്‍, അതിനെക്കുറിച്ച്‌ ഉടന്‍ തന്നെ സേവന ദാതാവിനെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അവരില്‍ നിന്ന് വസ്തുക്കള്‍ വീണ്ടെടുക്കുകയും ഉടന്‍ തന്നെ അതി​െന്‍റ യഥാര്‍ഥ ഉടമയ്ക്ക് എത്തിക്കുകയും വേണം.