വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി  പ്രൊവിന്‍സ് കേരള പിറവി ആഘോഷം സംഘടിപ്പിക്കുന്നു. അമേരിക്ക റീജിയണിന്റെ സഹകരണത്തോടെ ഒക്ടോബര്‍ 30ന് ശനിയാഴ്ചയാണ് വിവിധ പരിപാടികളോടെ കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നത്. ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലാണ് (ഫെലോഷിപ്പ് ഹാളില്‍ ) പരിപോടി സംഘടിപ്പിച്ചിരിക്കുന്നത്. അഡ്രസ്:  508 Elizabeth Ave, Somerset.

ഓട്ടംതുള്ളല്‍, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികള്‍ കേരള പിറവി ദിനത്തിന്റെ മാറ്റു കൂട്ടും.. സ്റ്റുഡന്റ്‌സ് വിംഗ്, യൂത്ത് ആക്ടിവിറ്റീസ്, അവാര്‍ഡ്‌സ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ്‌സ് ഫോര്‍ E2E, പ്രസിഡന്‍ഷ്യല്‍ വൊളണ്ടീര്‍ സര്‍വീസ് അവാര്‍ഡ്, WMC അക്കാദമി ഇനീഷ്യേറ്റീവ്‌സ് തുടങ്ങി മറ്റ് നിരവധി പ്രോഗ്രാമുകളും കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യൂത്ത് ലീഡർഷിപ്പ് പരിപാടിയിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ യൂത്ത് ലീഡർഷിപ്പ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയ തോമസ് തോട്ടുകടവിൽ- മരിയ തോട്ടുകടവിൽ ദമ്പതികൾ ചടങ്ങിൽ വിതരണം ചെയ്യും.

ന്യൂജേഴ്‌സി വുമണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, പ്രസിഡന്റ് മാലിനി നായര്‍, സെക്രട്ടറി തുമ്പി അന്‍സൂദ്, ട്രഷറര്‍ സിനി സുരേഷ്, സൗത്ത് ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ മത്തായി, പ്രസിഡന്റ് അനീഷ് ജെയിംസ്, സെക്രട്ടറി ജെയിസണ്‍ കല്ലങ്കര, ട്രഷറര്‍ ജോണ്‍ സാംസണ്‍, നോര്‍ത്ത് ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ സ്റ്റാന്‍ലി തോമസ്, പ്രസിഡന്റ് ജിനു തര്യന്‍, സെക്രട്ടറി നിഖില്‍ മണി, ട്രഷറര്‍ അലന്‍ ഫിലിപ്പ്, അമേരിക്കന്‍ റീജിയണ്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറര്‍ സെസില്‍ ചെറിയാന്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, പൊളിറ്റിക്കല്‍ ഫോറം ചെയര്‍ ഗാരി നായര്‍ തുടങ്ങിയവര്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കും.