സ്വന്തം ലേഖകൻ

ഫ്ലോറിഡ: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാൻഡോയിലെ ഡിസ്‌നി വേൾഡിലെ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന  ഫൊക്കാനയുടെ അന്തരാഷ്ട്ര  കണ്‍വെന്‍ഷന്‍ താമ്പാ കിക്ക് ഓഫ് ഒക്ടോബര്‍ 24 ഞായറാഴ്ച വൈകുന്നേരം നാലിന് വാൽറിക്കോയിലുള്ള  സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. അഡ്രെസ്സ്: . 2620 വാഷിംഗ്ടണ്‍ RD, valrico, FL 33594.

ഫൊക്കാന ഫ്ലോറിഡ ആർ. വി. പി/ കിഷോർ പീറ്ററിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിസേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡിഷണൽ അസോസിസേറ്റ് സെക്രെട്ടറി ജോജി തോമസ് തുടങ്ങിയ നേതാക്കൾ കിക്ക് ഓഫ് പരിപാടിക്ക് മുഖ്യാതിഥികളായി പങ്കെടുക്കും.
നാഷണൽ  കൺവെൻഷൻ ചെയർമാൻ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കോ.ചെയർമാരായ  ലിബി ഇടിക്കുള, ജോൺ കല്ലോലിക്കൽ, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ,  ഫൊക്കാന ഓഡിറ്റർ വർഗീസ് ജേക്കബ്, ഫൊക്കാന  മുൻ പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോർജ് പണിക്കർ, അഭിജിത്ത് ഹരികുമാർ (യൂത്ത്) , ഫൊക്കാന നേതാക്കന്മാരായ പി.വി. ചെറിയാൻ, ഡെന്നി ഊരാളിൽ, സ്റ്റീഫൻ ലൂക്കോസ്, എബ്രഹാം പി. ചാക്കോ, മാത്യു കുര്യൻ, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരൻ, സുരേഷ് നായർ, കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വറുഗീസ് ജേക്കബ്, ടി.എം.എ പ്രസിഡണ്ട് ബിനു മാമ്പിള്ളി, ഒരുമ പ്രസിഡണ്ട് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡണ്ട് ബിഷിൻ ജോസഫ്, എം.എ.സി.എഫ്. പ്രസിഡണ്ട് ഷാജു ഔസേപ്പ്, ഓർമ്മ പ്രസിഡണ്ട് ജിജോ ചിറയിൽ, ടോമി മൈലക്കര,  (സ്പോൺസർ), വിമൻസ് ഫോറം കമ്മിറ്റി മെമ്പർ സുനിത ഫ്ലവർഹിൽ, മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ പ്രസിഡന്റ് ലിന്‍ഡോ ജോളി  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.