ഹരീഷ് കല്യാണ്‍ അഭിനയിച്ച ഓമനപെണ്ണേ ഈ മാസം 22ന് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് ഹിറ്റ് പെല്ലി ചൂപ്പുലുവിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം, പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക.

ഓമനപെണ്ണേക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്, ആദ്യ രണ്ട് ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപക് സുന്ദര്‍രാജന്റെ തിരക്കഥയില്‍ കാര്‍ത്തിക് സുന്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.