ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം സ്വന്തമാക്കി വില്യം ഷാറ്റ്‌നര്‍. ക്ലാസിക് ടി.വി പരമ്ബരയായ സ്റ്റാര്‍ സ്‌ട്രൈക്കിലൂടെ പ്രസിദ്ധനായ വില്യം ഷാട്‌നര്‍ കഴിഞ്ഞ ദിവസമാണ് ബഹിരകാശയാത്ര നടത്തി തിരിച്ചെത്തിയത്.ഇതോടെ 90 കാരനായ ഷാട്‌നര്‍ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡ് തന്‍റെ പേരിലാക്കിയിരിക്കുകയാണ് . മൂന്ന് മാസം മുമ്ബ് 82 കാരനായ ഓള്‍ഡ് വാലി ഫങ്ക് കുറിച്ച റെക്കോര്‍ഡാണ് ഷാട്‌നര്‍ മറികടന്നത്. ബ്ലൂ ഒറിജിന്‍ കമ്ബനിയുടെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലാണ് ഷാട്‌നര്‍ ബഹിരാകാശത്തെത്തിയത്. യാത്രയില്‍ ഷാട്‌നര്‍ക്കൊപ്പം നാസ എഞ്ചിനീയര്‍ ക്രിസ് ബോഷ്വാസിന്‍, ബ്ലൂ ഒറിജിന്‍ വൈസ്പ്രസിഡണ്ട് ഓഡ്രി പവേഴ്‌സ്, സംരഭകന്‍ ഗ്ലെന്‍ ജി വ്രൈസ് എന്നിവരുമുണ്ടായിരുന്നു.ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം നടത്തിയത്.

സ്റ്റാര്‍ ട്രെക്കില്‍’ ക്യാപ്റ്റന്‍ ജെയിംസ് ടി. കിര്‍ക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തായ വ്യക്തിയാണ് ഷാറ്റ്‌നര്‍. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചതില്‍ ഏറ്റവും അത്ഭുതകരമായ അനുഭവമാണ് യാത്ര നല്‍കിയതെന്നാണ് ഷാറ്റ്‌നര്‍ പറയുന്നത്. ലാന്‍ഡിംഗിന് ശേഷം തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.