നഗരത്തിലെ റോയപേട്ട അവ്വൈ ഷണ്‍മുഖം റോഡിലെ അണ്ണാ ഡി.എം.കെ ആസ്​ഥാന മന്ദിരം ‘പുരട്ച്ചി തലൈവര്‍ എം.ജി.ആര്‍ മാളികൈ’ എന്ന പേരിലറിയപ്പെടും. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലിയാഘോഷ​േത്താടനുബന്ധിച്ചാണ്​ ഒാഫിസിന്​ പുതിയ പേരിട്ടതെന്ന്​ അണ്ണാ ഡി.എം.കെ കോ ഒാഡിനേറ്റര്‍ ഒ.പന്നീര്‍ശെല്‍വം, ജോ. കോ ഒാഡിനേറ്റര്‍ എടപ്പാടി പളനിസാമി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

1986ല്‍ പാര്‍ട്ടി സ്​ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എം.ജി.രാമചന്ദ്രന്‍റ ഭാര്യ വി.എന്‍.ജാനകി രാമചന്ദ്രനാണ്​ ഇൗ കെട്ടിടം പാര്‍ട്ടിക്ക്​ സംഭാവനയായി നല്‍കിയത്​.