ചന്ദ്രിക കള്ളപ്പണ ഇടപാട് കേസിൽ എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴിയെടുത്ത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു മൊഴിയെടുത്തത്.

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിൽ ഇപ്പോൾ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്‌ പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്‌തത്‌. തുടർന്നുള്ള ദിവസങ്ങളിൽ ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട ആളുകളെ മൊഴിയെടുക്കാൻ വിളിപ്പിക്കും എന്നുള്ളതാണ് ഇ ഡി യിൽ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരം.