രാസവളം അഴിമതി കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനെ വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍. അഗ്രസെന്നിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 27നും അഗ്രസെന്നിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അധികാരത്തിലിരുന്ന 2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ സബ്‌സിഡി രാസവളം അനധികൃതമായി കയറ്റുമതി ചെയ്തതായാണ് അഗ്രസെന്‍ ഗെഹ്‌ലോട്ടിനെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം അഗ്രസെന്നിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അഗ്രസെന്നിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുപുറമേ കസ്റ്റംസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ഗൂഡാലോചനയാണ് രാസവളം അഴിമതി കേസെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.