ലഖിംപൂര്‍ഖേരിയിൽ കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.