ലയണൽ മെസി വേതനം വാങ്ങാതെ കളിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട. മെസിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന് ബാഴ്സലോണ വിടേണ്ടി വന്നത്.

പി എസ് ജിയുടെ സമ്മർദ്ദം വലുതായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസി വേതനം വാങ്ങാതെ കളിക്കാൻ തയ്യാറായിരുന്നു എങ്കിൽ ലാലിഗ അതിന് സമ്മതിച്ചേനെ എന്നും ലപോർട വ്യക്തമാക്കി.