ഐപിഎലില്‍ ഇന്ന് നിര്‍ണ്ണായകമായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 171 റൺസിനെങ്കിലും സൺറൈസേഴ്സിനെ തോൽപ്പിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്.

ഇന്ന് ജയിച്ചാൽ മുംബൈയ്ക്കും കൊൽക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് കൊൽക്കത്ത മുന്നിട്ടുനിൽക്കുന്നത്. വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു