ന്യൂജഴ്സി ∙ നോര്‍ത്ത് ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും ഒക്ടോബര്‍ 22, 23 തിയതികളിൽ വൈകിട്ട് ഏഴു മുതല്‍ 8.30 വരെ. ഫോര്‍ട്ട് കൊച്ചി ലിറ്റില്‍ ഫ്ലവര്‍ ഇടവക വികാരിയും സുവിശേഷ പ്രാസംഗികനുമായ റവ. ഫാ. ജേക്കബ് മഞ്ഞളിയാണ് വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. സൂം വഴിയാണ് ഇത്തവണയും കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ മാത്യു മോഡയില്‍, പ്രസിഡന്‍റ് (201) 674-7492, സെബാസ്റ്റ്യന്‍ വി. ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228, സുജിത് ഏബ്രഹാം, സെക്രട്ടറി (201) 496-4638, സൂസന്‍ മാത്യു, ട്രഷറര്‍ (201) 207-8942 മോന്‍സി സ്കറിയ, അസി. സെക്രട്ടറി/ ട്രഷറര്‍ (201) 294-6842, റെജി ജോസഫ്, കണ്‍വീനര്‍ (201) 647-3836.

Zoom link: https://us05web.zoom.us/j/81057343739?pwd=UmtuaFh3M0F0V2Y3a1lUaVdBeVEyUT09

Meeting ID:81057343739

Or Dial 712 775 7031

Meeting ID: 384 474 998