എന്തായാലും കോണ്‍ഗ്രസിന്റെ സ്വന്തം ഗര്‍ജിക്കുന്ന സിമ്മം കെപിസിസി പ്രസിഡണ്ട് കെ സുധാകാരനെ ഒതുക്കാതെ എനിക്കിനി വിശ്രമമില്ലെന്ന് ബെന്നി പഹയന്‍ പറയാതെ പറയുന്നത് പോലെയുണ്ട് ചില നിലപാട് കേള്‍ക്കുമ്ബോള്‍. പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബെന്നി ബഹനാന്‍. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എം സുധീരന്‍ കത്ത്‌ നല്‍കിയതിന് പിന്നാലെയാണ്‌ ബെന്നി ബഹനാന്‍ ഇതേ ആവശ്യം വീണ്ടും വീണ്ടും ഉന്നയിച്ചത്‌. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെ സുധാകരന്‌ വീഴ്‌ച പറ്റിയെന്നും തട്ടിപ്പ്‌, കേന്ദ്ര ഏജന്‍സിയടക്കം അന്വേഷിക്കണമെന്നുമാണ് ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ്‌ എന്ന നിലയില്‍ സുധാകരന്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. വെറും പണമിടപാടല്ല മോന്‍സണ്‍ നടത്തിയിരുന്നത്‌. അത് കൊണ്ട് തന്നെ കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം വേണമെന്നുമാണ് അദ്ദേഹം വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പൊലീസ് പങ്കിനെ കുറിച്ച്‌ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി നിരീക്ഷണം താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ വസ്തുതാപരമെന്ന് തെളിയിക്കുന്നത് ആണെന്നാണ് ബെന്നി ബഹനാന്‍ വ്യക്തമാകുന്നത്. അത് മാത്രമല്ല നിലവിലെ അന്വേഷണം തട്ടിപ്പിന് കൂട്ട് നിന്ന മുന്‍ ഡി ജി പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. മേലുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കീഴുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് പ്രഹസനമാണ്. പുരാവസ്തു തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം തന്നെ വേണം. ഇതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് കടുപ്പിച്ചു വ്യക്തമാക്കിയത്.

എന്നാല്‍ വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസ്യത ഇല്ല എന്നും സിബിഐ അന്വേഷണം വേണമെന്നാമാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം ഇത് ഇപ്പോള്‍ മാത്രമല്ല ഇതിന് മുന്പും മോന്‍സണ്‍ മാവുങ്കാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎം സുധീരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തിയിരിന്നു. ചുരുക്കി പറഞ്ഞാല്‍ മുന്നണിയില്‍ ഉള്ളവര്‍ തന്നെ കെ സുധാകരന് എതിരെ നില്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ഒരു വലിയ തിരിച്ചടി തന്നെയാണ്. എന്തയാലും ഈ വിഷയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കലങ്ങി മറിയുകയാണ്. സുധാകരനെ എതിരെ തെളിവുകള്‍ പുറത്തു വന്നതും രമേശ് ചെന്നിത്തലയ്ക്ക് എതിരെ ആരോപണം ഉന്നയിക്കപെടുന്നതുമാണ് കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദതിലാക്കുന്നത്. എന്തയാലും വി എം സുധീരനും ബെന്നി ബഹനും പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സും വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിക്കുമോഴും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കെ സുധാകരനെയും രമേശ് ചെന്നിത്തലയെയുമാണ്. ചുരുക്കി പറഞ്ഞാല്‍ മുന്നണിയില്‍ ഉള്ളവര്‍ തന്നെ കെ സുധാകരന്‍ എതിരെ പടയൊരുക്കം നടത്തുന്നു എന്ന് സാരം.