മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം കടക്കവേ ബസ് ഒഴുകിപ്പോയി.ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍‌ ബസിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു.മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ മുങ്ങിയത്. നന്തേഡില്‍ നിന്ന് നാഗ്പുറിലേക്ക് പോകുന്ന ബസാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.

പാലത്തില്‍ കയറി മീറ്ററുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ബസ് വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോകുകയായിരുന്നു. ബസിന്റെ 90 ശതമാനവും മുങ്ങി. ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും രണ്ട് യാത്രികരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.