പാം ബീച്ച്/സൗത്ത് ഫ്ലോറിഡ ∙ മൂവാറ്റുപുഴ ചക്കാലക്കുന്നേൽ പരേതനായ സി.വി. ജോസഫിന്റെ പുത്രൻ ജോർജ് ജോസഫ് (സജി–45) അന്തരിച്ചു. ഏതാനും ദിവസങ്ങളായി വെസ്റ്റ്പാം ബീച്ചിലുള്ള ജോൺ എഫ് കെന്നഡി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.

കോറൽസ്‌പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി അംഗമായിരുന്നു. അനോയിന്റിങ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം പിന്നീട്.

മാതാവ്: മരിയ ജോസഫ് (വൈക്കം ചാഞ്ചാറ കുടുംബാംഗം), ഭാര്യ: ഷിബി ജോർജ്, മക്കൾ: ഷോൺ, എലിസബത്ത്, തെരേസ. സഹോദരങ്ങൾ: സപ്ന മത്തായി (യുഎസ്എ), ജോമി ജോസഫ് (യുഎഇ).