വളരെ കുറഞ്ഞ സമയംകൊണ്ട് ഏറെ രുചിയുള്ള ടൊമാറ്റോ റൈസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ….

ചേരുവകള്‍

ചോറ്- ഒന്നര കപ്പ്

തക്കാളി നുറുക്കിയത്- ഒന്ന്

സവാള നുറുക്കിയത്- ഒന്ന്

പച്ചമുളക് നുറുക്കിയത്- രണ്ട്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- ഒന്നര ടേ.സ്പൂണ്‍

ജീരകം പൊടിച്ചത്- അര ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

ഗരംമസാല- കാല്‍ ടീസ്പൂണ്‍

കടുക്- കാല്‍ ടീസ്പൂണ്‍

കറിവേപ്പില- അല്‍പം

തയ്യാറാക്കുന്ന വിധം

കടായ് ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച്‌ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില ചേര്‍ത്ത് വഴറ്റണം. അതിലേക്ക് പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് വഴറ്റാം.

ശേഷം തക്കാളിയിട്ട് വീണ്ടും രണ്ട് മിനിറ്റ് വഴറ്റണം. ഇനി മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയശേഷം ചോറ് ചേര്‍ക്കുക. അവസാനം മല്ലിയില വച്ച്‌ അലങ്കരിക്കാം.