ആലുവ: വയോധികയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തതായി ആരോപണം. സൗത്ത് വെള്ളരപ്പിള്ളി സ്വദേശിനി തണ്ടമ്മ പാപ്പുവിനാണ് രണ്ട് ഡോസ് നല്‍കിയത്.എണ്‍പത്തിനാലുകാരിയായ തണ്ടമ്മയ്ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് തണ്ടമ്മ മകനൊപ്പം വാക്‌സിനെടുക്കാന്‍ ആലുവ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്.അരമണിക്കൂറിനിടെ രണ്ട് ഡോസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരുമണിക്കൂര്‍ നിരീക്ഷണത്തിലിരുത്തിയ ശേഷം തണ്ടമ്മയെ വീട്ടിലേക്ക് വിടുകയും ചെയ്തു.

ആശയക്കുഴപ്പമാണ് രണ്ടാമത്തെ വാക്‌സിനെടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.