രാജ്യത്ത് 12 വയസിനു മുകളിലുള്ളവര്‍ക്ക്​ കോവിഡ് വാക്​സിന്‍​ നല്‍കാനൊരുങ്ങുന്നു.സൈഡസ്​ കാഡിലയുടെ സൈകോവ്​ ഡി വാക്​സിനാണ്​​ ഇന്ത്യയില്‍12ന്​ മുകളിലുള്ളവര്‍ക്ക്​ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ചിട്ടുള്ളത്​. സൈകോവ്​ ഡിയുടെ ഒരു കോടി ഡോസ്​ ഒക്​ടോബറില്‍ ലഭ്യമാവുമെന്നാണ്​ റിപ്പോര്‍ട്ട്​.

ഇതി​​െന്‍റ വിലയും വാങ്ങുന്നതിലുള്ള മറ്റു നടപടികളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോള്‍ പറഞ്ഞു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സൈകോവ്​ ഡിയും ദേശീയ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.