തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിെന്‍റ മകള്‍ ഫ്ലാറ്റില്‍നിന്ന് വീണ് മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാ‌ര്‍ഥിനി ഭവ്യ സിങ്​ (16) ആണ് കവടിയാര്‍ നികുഞ്​ജം ഫോര്‍ച്യൂണിലെ ഒമ്ബതാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന്​ വീണ് മരിച്ചത്.

ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിെന്‍റ മുകളില്‍നിന്ന് താഴേക്ക് എന്തോ വീഴുന്ന ശബ്​ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കാണുന്നത്. ഉടന്‍ ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനന്ദ് സിങ് ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയതിന് പിന്നാലെയായിരുന്നു അപകടം. ആനന്ദ് സിങ്ങിന്‍െറ ഭാര്യ നീലം സിങ്ങും ഇളയ മകള്‍ ​െഎറാ സിങ്ങും ഇൗ സമയം ഫ്ലാറ്റിലുണ്ടായിരുന്നു.

വിരലടയാള വിദഗ്ധരും സാങ്കേതിക വിദഗ്​ധരും ഫ്ലാറ്റിലെത്തി പരിശോധന നടത്തി. യു.പി സ്വദേശിയായ ആനന്ദ്​ സിങ് രണ്ടുവര്‍ഷമായി ഫ്ലാറ്റിലാണ് താമസമെങ്കിലും കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വി.ഐ.പികള്‍ താമസിക്കുന്ന ഫ്ലാറ്റാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി അനില്‍കാന്ത്, ജില്ല കലക്ടര്‍ നവ്​ജ്യോത്​ ഖോസെ, ഡി.ജി.പി സഞ്ജയ് കുമാര്‍ ഗുരുദിന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ആനന്ദ് സിങ്ങിന്‍െറ വസതിയില്‍ നേരിട്ടെത്തി അനുശോചിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അനുശോചിച്ചു.