വെ​ഞ്ഞാ​റ​മൂ​ട്: സ്​​റ്റേ​ഷ​ന​റി മൊ​ത്ത വി​ല്‍​പ​ന​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന്​ സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ശ​ര​വ​ണ ട്രേ​ഡേ​ഴ്‌​സി​ലാ​ണ് അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ന് ​ആ​യി​രു​ന്നു സം​ഭ​വം.

ക​ട​യ്ക്കു​ള്ളി​ല്‍നി​ന്ന്​ പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് സ്ഥ​ല​ത്ത​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റു​ക​ള്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ക​ട​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ഏ​റ​ക്കു​റെ​യും അ​ഗ്​​നി​ക്കി​ര​യാ​യി. ചൂ​ടു​കാ​ര​ണം സ​മീ​പ​ത്തെ ഇ​ല​ക്‌ട്രി​സി​റ്റി ഓ​ഫി​സി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​െന്‍റ ഗ്ലാ​സ് ചി​ല്ലു​ക​ളും പൊ​ട്ടി​ച്ചി​ത​റി.

ക​ട​യ്ക്കു​ള്ളി​ലെ ചു​മ​ര്‍ ഫാ​നി​ല്‍നി​ന്ന് പ​ട​ര്‍ന്ന തീ ​ഇ​ല​ക്‌ട്രി​ക് വ​യ​റു​ക​ളി​ലൂ​ടെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും മ​റ്റ് സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്​​നി​ശ​മ​ന​സേ​നാ നി​ല​യം അ​സി​സ്​​റ്റ​ന്‍​റ്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ.​റ്റി. ജോ​ര്‍​ജി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം. ഗ്രേ​ഡ് അ​സി​സ്​​റ്റ​ന്‍​റ്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ജി​ത് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ്​​ ​െറ​സ്‌​ക്യു ഓ​ഫി​സ​ര്‍മാ​രാ​യ ബി​നു​കു​മാ​ര്‍, ബൈ​ജു, സു​മി​ത്ത്, ഷി​ബി​ന്‍, ഗി​രീ​ഷ്, അ​ബ്ബാ​സി, റോ​ഷ​ന്‍, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ സ​തീ​ഷ​ന്‍, അ​രു​ണ്‍ എ​ന്നി​വ​രും ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.