മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ഭാവന.
ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും ജീവിതത്തിലെ നിമിഷങ്ങളുടെ വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമാ രംഗത്തിലുള്ളവരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്ന ഭാവന തന്റെ കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവച്ചിട്ടുള്ളത്.

അഭിനേത്രികളായ രമ്യ നമ്ബീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്.