ഴിഞ്ഞ ദിവസമാണ് തന്റെ പ്രിയ സംവിധായകന്‍ പൃഥ്വിരാജിന് മോഹന്‍ലാല്‍ അടിപൊളി സമ്മാനം നല്‍കുന്നത്. ആഡംബര കൂളി​ഗ് ​ഗ്ലാസായിരുന്നു സമ്മാനം. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ കുറിപ്പും വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഖുറേഷി അബ്രഹാമിന്റെ കണ്ണടയും വച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ റോഡ് ട്രിപ്പാണ്.

പ്രമുഖ വ്യവസായിയും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ് വിഡിയോ പങ്കുവെച്ചത്. സമീര്‍ ഹംസയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുന്ന പൃഥ്വിയാണ് വിഡിയോയില്‍.

 

 

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നല്‍കിയ ആഡംബര സമ്മാനത്തെക്കുറിച്ച്‌ താരം വെളിപ്പെടുത്തിയത്. ‘ഖുറേഷി അബ്രാം, നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്ബോള്‍’ എന്ന കുറിപ്പോടെയാണ് കണ്ണടയുടെ ചിത്രം താരം പങ്കുവച്ചത്. ലൂസിഫര്‍ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് മോഹന്‍ലാല്‍ ധരിക്കുന്നത് ഇതേ ബ്രാന്‍ഡ് കണ്ണടയാണ്. കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് ഇതിന്റെ വിലയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.