ഡാലസ് ∙ വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ഓണാഘോഷ പരിപാടികൾ ഇന്ന് ഗാർലാൻഡ് മേയർ സ്‌കോട്ട് ലെമേ ഉദ്ഘാടനം ചെയ്യും.

ഗോബൽ പ്രിസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു, സന്ദീപ് ശ്രീവാസ്‌തവ, കേരളാ അസോസിയേഷൻ ഓഫ് ഡാലസ് മുൻ പ്രസിഡന്റ് ചെറിയാൻ ചൂരനാട്, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ഡാളസ് പ്രൊവിൻസ് വൈസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, റീജിയൻ ട്രഷറർ സെസിൽ ചെറിയാൻ, നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വർഗീസ്, പി. പി. ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. ഓണത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ചെണ്ടമേളവും ലളിതമായ കലാപരിപാടികളും, ഓണ സദ്യയും ഉണ്ടാകുമെന്നു പ്രസിഡന്റ് വർഗീസ് വർഗീസും ജനറൽ സെക്രട്ടറി ജോർജ് വർഗീസും പറഞ്ഞു. ചാർലി വരണത്, ഷാജി തോമസ്, ജെയ്സി ആൻഡ് ജാൻസി എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും.

പ്രസിഡന്റ് വർഗീസ് കെ വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യഅതിഥി മേയർ സ്‌കോട്ട് ലെമേ പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രിസിഡന്റ് ഗോപാല പിള്ള ഓണ സന്ദേശം നൽകും. ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു വേൾഡ് മലയാളി കൗൺസിലിന്റെ വളർച്ചയെ പറ്റിയും ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും സംസാരിക്കും.