ഷിക്കാഗോ ∙ ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ വച്ച് നടത്തുന്ന രാജ്യാന്ത മിഡിയാ കോൺഫറൻസിന്റെ ഗോൾഡൻ സ്പോൺസർ ആയി ഷിക്കാഗോയിലെ വ്യവസായ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ഷാജി എടാട്ട്. ഷിക്കാഗോ പ്രദേശത്ത് ഗ്യാസ് സ്റ്റേഷൻ ബിസിനസിൽ അറിയപ്പെടുന്ന വ്യക്തിയായ ഷാജി എടാട്ട്. അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ – സാമുദായിക രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ആയി സേവനം ചെയ്യുകയും കെസിഎസി ന്റെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുകയും ചെയ്തിരുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കത്തോലിക്കാ ഇടവകയായ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ സ്ഥാപനത്തിൽ ധന സമാഹരണത്തിലും അഭിപ്രായ സമന്വയത്തിലും മുഖ്യ പങ്കു വഹിച്ചവരിൽ ഒരാൾ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. മലയാളി സംഘടനകളിലെ സജീവ സാന്നിധ്യം കൂടിയായ അദ്ദേഹം, മികച്ച സംഘാടകൻ എന്ന നിലയിലും മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഗോൾഡൻ സ്പോൺസർ ആയി കടന്നുവന്നിരിക്കുന്ന ഷാജി എടാട്ടിന് നന്ദി അറിയിക്കുന്നതായി ഐപിസിഎൻഎ നാഷനൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫറൻസ്, ഷിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിലെ റിനയസൻസ് ഷിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ചാണ്‌ നടക്കുന്നത്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി നൂറു കണക്കിന് മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും കോൺഫറൻസിൽ പങ്കെടുക്കും.

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോൺഫറൻസിന് നേതൃത്വം നൽകുന്നത്. ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267) റജിസ്റ്റർ ചെയ്യാനായി ഇന്ത്യപ്രസ്ക്ലബ് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റ് സന്ദർശിക്കുക.