ടൊറന്റോ ∙ കാനഡയിൽ ഇൻഫോസിസ് പുതിയ ഡിജിറ്റൽ കേന്ദ്രം സ്ഥാപിച്ചു .ഒന്റാറിയോ പ്രവിശ്യയിലെ മിസിസ്സാഗ സിറ്റിയിൽ ഇപ്പോൾ നിലവിലുള്ള ഇൻഫോസിസ് കേന്ദ്രത്തിൽ ആണ് പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതിയുമായി ഇൻഫോസിസ് കടന്നു വരുന്നത്. ഓഗസ്റ്റ് 25 നു ആണ് പുതിയ ഡിജിറ്റൽ കേന്ദ്രം സ്ഥാപിതമായത്. ഇൻഫോസിസിന്റെ കാനഡയിലെ ഏറ്റവും വലിയ സംരംഭമാണ് മിസിസ്സാഗയിൽ ഇപ്പോൾ ഉള്ളത്. ഇവിടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 500-ൽ അധികം തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക. ഇൻഫോസിസിന്റെ കാനഡയിലെ ആദ്യ ഡിജിറ്റൽ ഡവലപ്മെന്റ് സെന്റർ ആണിത്.

കനേഡിയൻ സാമ്പത്തിക,വ്യാവസായിക വളർച്ചയ്ക്ക് ഇൻഫോസിസ് നൽകുന്ന പങ്കിനെ മന്ത്രി വിക് ഫെഡ്‌ലി അഭിന്ദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് വേണ്ടി കാനഡയ്ക്ക് ഒപ്പം പ്രവർത്തിക്കുന്നതും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും ഇൻഫോസിസിന്റെ കടമയായി കാണുന്നു എന്ന് ഇൻഫോസിസ് പ്രസിഡന്റ് രവികുമാർ അഭിപ്രായപ്പെട്ടു.